പാസിംഗ് ഒൗട്ട് പരേഡ് 11 ന്
1283080
Saturday, April 1, 2023 12:59 AM IST
പാലക്കാട്: വാളയാർ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടും മൂന്നും ബാച്ച് ഫോറസ്റ്റ് ഡ്രൈവർമാരുടെയും അരിപ്പ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ടാം ബാച്ച് ഫോറസ്റ്റ് ഡ്രൈവർമാരുടെയും പാസിംഗ് ഒൗട്ട് പരേഡും കോണ്‍വൊക്കേഷനും ഏപ്രിൽ 11ന് നടക്കും. വാളയാർ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ രാവിലെ ഏഴിന് നടക്കുന്ന ചടങ്ങിൽ മന്ത്രി എ.കെ.ശശീന്ദ്രൻ അഭിവാദ്യം സ്വീകരിക്കും. 10 മണിക്ക് നടക്കുന്ന കോണ്വൊക്കേഷൻ ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്യും.
പ്രിൻസിപ്പൽ സിസിഎഫും വനം വകുപ്പു മേധാവിയുമായ ബെന്നിച്ചൻ തോമസ് അധ്യക്ഷത വഹിക്കും. പിസിസിഎഫ്മാരായ ഡി.ജയപ്രസാദ്, നോയൽ തോമസ് , സിസിഎഫ്മാരായ കെ.വിജയാനന്ദൻ, പി.മുഹമ്മദ് ഷബാബ് എന്നിവർ ആശംസകളർപ്പിക്കും. സിസിഎഫ് (എച്ച്ആർഡി) ഡി.കെ.വിനോദ്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ഭരണവിഭാഗം എപിസിസിഎഫ് ഡോ.പി.പുകഴേന്തി സ്വാഗതവും വാളയാർ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജി.ഹരികൃഷ്ണൻ നായർ നന്ദിയും പറയും.