സർക്കാരുകൾ നികുതി കൊള്ളക്കാരായി മാറുന്നു : യുഡിഎഫ് കരിദിനാചരണം
1283389
Sunday, April 2, 2023 12:21 AM IST
പാലക്കാട്: ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാരുകൾ നികുതി കൊള്ളക്കാരായി മാറുകയാണെന്നു യുഡിഎഫ് ജില്ലാ കണ്വീനർ പി. ബാലഗോപാൽ അഭിപ്രായപ്പെട്ടു. പെട്രോളിനും ഡീസലിനും അധിക സെസ് ഏർപ്പെടുത്തിയതിലൂടെ നിത്യോപയോഗസാധനങ്ങൾ ഉൾപ്പെടെ വീണ്ടും വില വർധിക്കുന്ന സാഹചര്യമാണ് ഉണ്ടാകുക.
വൈദ്യുതി ചാർജും വെള്ളക്കരവും വാഹന നികുതിയും ഭൂമിയുടെ ന്യായവില വർധനവും, പെട്രോൾ ഡീസൽ സെസും, അധികരിച്ച രജിസ്ട്രേഷൻ ഫീസും, ഉൾപ്പെടെ നികുതി വർധിപ്പിച്ച ഇടതു സർക്കാരിനെതിരെ ഇന്നലെ യുഡിഎഫ് ആഹ്വാനം ചെയ്ത കരിദിനത്തോടനുബന്ധിച്ചു പാലക്കാട് നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബാലഗോപാൽ.
നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി മെന്പർ എം.എം. ഹമീദ് മുഖ്യ പ്രഭാഷണം നടത്തി.
യുഡിഎഫ് നേതാക്കളായ പി.വി. രാജേഷ്, പ്രകാശൻ കാഴ്ചപറന്പിൽ, പുത്തൂർ രാമകൃഷ്ണൻ, ടി.എം. ചന്ദ്രൻ, പി. കലാധരൻ, പ്രജീഷ് പ്ലാക്കൽ, മോഹൻ കാട്ടാശേരി, കെ. ശിവാനന്ദൻ, സെയ്തലവി പൂളക്കാട്, പി.എച്ച.് മുസ്തഫ, ആർ.സുജിത്, സെയ്ത് മീരാൻ ബാബു, എ.കൃഷ്ണൻ, വി.നിശ്ചലാനന്ദൻ, ഡി. ഷജിത് കുമാർ, കെ.മൻസൂർ, സുഭാഷ് യാക്കര, നസീർ തൊട്ടിയാൻ, സദ്ദാം ഹുസൈൻ, ജവഹർ രാജ്, സുജാത, ബി. അനിൽകുമാർ, എസ്.എം. താഹ, കിദർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
മണ്ണാർക്കാട് നടന്ന കരിദിനസമരം യുഡിഎഫ് ജില്ലാ ചെയർമാൻ കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
തൃത്താല കൂനംമൂച്ചിയിൽ നടന്ന സമരം കെപിസിസി നിർവാഹക സമിതി അംഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.കെ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ചെർപുളശേരിയിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം സമരം ഉദ്ഘാടനം ചെയ്തു. പി. ഹരിശങ്കർ അധ്യക്ഷനായി.
തൃത്താലയിൽ പി.വി മുഹമ്മദാലി, എടത്തനാട്ടുകരയിൽ റഷീദ് ആലായൻ, അകത്തേത്തറയിൽ ഇ.എം ബാബു, പട്ടാന്പിയിൽ കെ.ആർ നാരായണ സ്വാമി, അട്ടപ്പാടിയിൽ പി.സി. ബേബി എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.
വി.ഡി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. കാരാകുറിശിയിൽ സലാം തറയിൽ, വിളയൂരിൽ വി. അഹമ്മദ്കുഞ്ഞി, കരിന്പയിൽ എം.എസ്. നാസർ, മങ്കര എം.എൻ ഗോകുൽ ദാസ്, കൊപ്പം കമ്മുക്കുട്ടി എടത്തോൾ, തച്ചന്പാറ പി.എസ്.ശശികുമാർ, ആലത്തൂരിൽ വി.കനകാം ബരൻ, തരൂരിൽ പി. മനോജ്കുമാർ, തെങ്കര ടി.എ. സിദ്ദിഖ്, ഒറ്റപ്പാലം പി. സരിൻ, പൂക്കോട്ടുകവ് പി. ഗിരീശൻ, പറളി അബ്ദുൾ സത്താർ, എന്നിവർ കരിദിനസമരം ഉദ്ഘാടനം നിർവഹിച്ചു.
കപ്പൂർ, ആനക്കര, മലന്പുഴ, കോങ്ങാട്, ചാലിശേരി, പരുതൂർ, തിരുമ്മിറ്റക്കോട്, കാഞ്ഞിരപ്പുഴ, കരിന്പുഴ, അന്പലപ്പാറ, പുലാപ്പറ്റ, ശ്രീകൃഷ്ണപുരം, മുതുതല, തിരുവേഗപ്പുറ, ഓങ്ങല്ലൂർ, വിളയൂർ, പുതുശേരി വല്ലപ്പുഴ, മരുതറോഡ്, മുണ്ടൂർ തുടങ്ങിയ മണ്ഡലങ്ങളിലും യുഡിഎഫ് കരിദിനസമരം നടത്തിയതായി ജില്ലാ കമ്മിറ്റി അറിയിച്ചു.