ചിറ്റൂർ താലൂക്ക് വികസന സമിതിയോഗം
1283394
Sunday, April 2, 2023 12:22 AM IST
ചിറ്റൂർ : എലവഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജലജീവൻ മിഷൻ കുടിവെള്ള പൈപ്പിടാൻ കുഴിയെടുത്തത് മൂടാത്തത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതായി പരാതി.
ഇന്നലെ ചിറ്റൂരിൽ ചേർന്ന താലൂക്ക് വികസന സമിതിയോഗത്തിലാണ് പരാതി ഉണ്ടായത്. പഞ്ചായത്തിലെ മിക്ക കാടചാലുകളും തകർന്ന് ജലഗതാഗതം തടസപ്പെടുന്നതായും പ്രസിഡന്റ് ആരോപിച്ചു. മുതലമടയിൽ വർധിച്ചുവരുന്ന ആനശല്യത്തിനു പരിഹാരമെന്ന നിലയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന് മുതലമട പഞ്ചായത്ത് പ്രസിഡന്റ് കൽപ്പനാദേവി ആവശ്യപ്പെട്ടു.
ലൈഫ് മിഷൻ പദ്ധതിയിൽ അർഹത നേടിയവരിൽ പലർക്കും പട്ടയം ഇല്ലാത്തതിനാൽ ആനുകൂല്യം നഷ്മാവുന്നതായും കൽപ്പനാ ദേവി പരാതിപ്പെടു. തമിഴ്നാട്ടിൽ നിന്നും മാലിന്യം രാത്രിസമങ്ങളിൽ എത്തിച്ച് റോഡരികിൽ മാലിന്യം തള്ളുന്നതായി ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്ചുതൻ ആരോപിച്ചു.
എലവഞ്ചേരി കുന്പളക്കോട് പാലത്തിന്റെ കൈവിരി തകർന്നതിനു അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നല്കി. വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി മെയ് 16ന് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ അദാലത്ത് നടത്തുമെന്നും താലൂക് ഓഫിസുകളിൽ നേരിട്ടും അക്ഷയാ കേന്ദ്രങ്ങൾ വഴിയും അപേക്ഷ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
യോഗത്തിൽ ചിറ്റൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മാധുരി പത്മനാഭൻ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ, പ്രസിഡന്റ് റിഷാപ്രേംകുമാർ, തഹസിൽദാർ മുഹമ്മദ് റാഫി എന്നിവരും യോഗത്തിൽ പങ്കെടുത്തു.