കല്ലടിക്കോട് : തുപ്പനാട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് വെള്ളത്തിൽപെട്ട് മരിച്ചു. വാലിക്കോട് വലുള്ളി കരിന്പന്റെ മകൻ ദിനേഷ് ബാബു (31) ആണ് മരിച്ചത്.
ഇന്നലെ രാത്രി പുഴയിൽ ബന്ധുക്കളുമായി കുളിക്കാൻ പോയതായിരുന്നു. ബന്ധുക്കൾ താഴെയും ദിനേഷ് മുകളിലുമായിരുന്നു കുളിച്ചിരുന്നത്. കുറെ നേരം കഴിഞ്ഞു കാണാതായപ്പോൾ തെരയുന്നതിനിടയായിരിന്നു വെള്ളത്തിൽ ദിനേഷിനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമ്മ രുഗ്മിണി, സഹോദരങ്ങൾ: മിനിമോൾ, ദിനുമോൾ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു.