അ​ട്ട​പ്പാ​ടി​യി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​ത: പ​രീ​ക്ഷ എ​ഴു​തിയത് 46 പേ​ർ
Friday, May 26, 2023 12:39 AM IST
അഗളി: അ​ട്ട​പ്പാ​ടി​യി​ൽ നി​ന്നും 46 പേ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ എ​ഴു​തി. അ​ഗ​ളി ജിവിഎ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന പ​രീ​ക്ഷ​യി​ൽ 31 പേ​ർ പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​യും 15 പേ​ർ പ്ല​സ് ടു ​പ​രീ​ക്ഷ​യും എ​ഴു​തി. അ​തി​ൽ 32 പേ​രും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. 17 മു​ത​ൽ 35 വ​യ​സ് വ​രെ​യു​ള്ള​വ​ർ പ​രീ​ക്ഷ​യെ​ഴു​തി. 30 വ​യ​സു​കാ​രി രാ​ധാ​മ​ണി​യും ഭ​ർ​ത്താ​വ് ശ​ശി​കു​മാ​റും (35) ഒ​രുമി​ച്ചാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. 25 വ​യ​സു​കാ​രി ആ​ര​തി നാ​ല് മാ​സം പ്രാ​യ​മാ​യ കു​ട്ടി​യെ​യും കൊ​ണ്ടാ​ണ് പ​രീ​ക്ഷ​ക്കെ​ത്തി​യ​ത്.

പ്ര​ഖ്യാ​പ​നം ഇ​ന്ന്

അഗളി: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ഉ​റ​പ്പ് ന​ൽ​കു​ന്ന 100 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ​ക്ക് പു​റ​മേ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കും 100 ദി​വ​സ​ത്തെ അ​ധി​ക തൊ​ഴി​ൽ ന​ൽ​കു​ന്ന ട്രൈ​ബ​ൽ പ്ല​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം 10 ല​ക്ഷം തൊ​ഴി​ൽ ദി​ന​ങ്ങ​ൾ എ​ന്ന ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച 50 വ​ർ​ക്ക് ഷെ​ഡു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി എം.​ബി രാ​ജേ​ഷ് ഇ​ന്ന് നി​ർ​വ​ഹി​ക്കും. എൻ. ഷം​സു​ദ്ദീ​ൻ എംഎ​ൽഎ അ​ധ്യ​ക്ഷ​നാ​കും.