മീ​റ്റ​ർ നി​ർ​ബ​ന്ധ​മാ​ക്ക​ണം
Sunday, May 28, 2023 3:09 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ മീ​റ്റ​ർ ഘ​ടി​പ്പിക്കാൻ ബ​ന്ധ​പ്പെ​ട്ട ആ​ർ​ടി​ഒ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ.

ഗ​താ​ഗ​ത വ​കു​പ്പ് നി​ശ്ച​യി​ച്ച​തി​ൽ ഇ​ര​ട്ടി വാ​ട​ക​യാ​ണ് ഇ​പ്പോ​ൾ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ നി​ർ​ബ​ന്ധി​ച്ച് ഈ​ടാ​ക്കു​ന്ന​ത്. വാ​ട​ക കൂ​ടു​ത​ലാ​ണെ​ന്ന് പ്ര​തി​ക​രി​ക്കു​ന്ന​വ​രെ ഡ്രൈ​വ​ർ​മാ​ർ സം​ഘം ചേ​ർ​ന്ന് ആ​ക്ഷേ​പി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. ജി​ല്ലാ ആ​സ്ഥാ​ത്ത് ഓ​ടി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് മാ​ത്രം മീ​റ്റ​ർ വേ​ണ​മെ​ന്ന് ശ​ഠി​ക്കു​ന്ന വ​കു​പ്പു അ​ധി​കൃ​ത​ർ താ​ലൂക്ക്, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ ത​ന്നി​ഷ്ടം പോ​ലെ വാ​ട​ക വാ​ങ്ങു​ന്ന​ത് പ​രാ​തി​പെ​ട്ടാ​ൽ പോ​ലും അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു.