ആത്മഹത്യയുടെ വക്കിൽ നില്ക്കുന്ന നെൽകർഷകരെ രക്ഷിക്കണം : രമേശ് ചെന്നിത്തല
1297928
Sunday, May 28, 2023 3:16 AM IST
പാലക്കാട് :ആത്മഹത്യയുടെ വക്കിൽ നില്ക്കുന്ന നെൽ കർഷകരെ രക്ഷിക്കണമെന്ന് കർഷക കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് രമേശ് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു.
നെൽകർഷകരെ രക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ കർഷക കോണ്ഗ്രസ് ശക്തമായ സമരപരിപാടി യുമായി മുന്നോട്ടു പോകുമെന്ന് മുന്നറിയിപ്പ് നല്കി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബി.ഇക്ബാൽ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, സി.ചന്ദ്രൻ, വി.എസ്. വിജയരാഘവൻ, കർഷക കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.ഡി. സാബൂസ്, ടി.സി. ഗീവർഗീസ്, സാവിത്രി മാധവൻ, ഇ.എം. ബാബു, ജില്ലാ ഭാരവാഹികളായ യു.ശാന്തകുമാർ, അരവിന്ദാക്ഷൻ, സ്വാമിനാഥൻ, രാധാകൃഷ്ണൻ, ആർ.കണ്ണൻകുട്ടി, ഫിറോഷ് ബാബു, പി.കെ. അശോകൻ, സിദ്ധാർത്ഥൻ, മോഹൻദാസ് ചിറ്റിലഞ്ചേരി, മോഹനൻ പേരുവെന്പ്, ശിവദാസ്, പ്രസാദ് എന്നിവർ യോഗത്തിൽ സംസാരിച്ചു.