എല്ലാ സ്കൂളുകളിലും ഇന്‍റർനെറ്റ് ലഭ്യതയുമായി കേരളം മുന്നോട്ടെന്ന് മന്ത്രി എം.ബി. രാജേഷ്
Friday, June 2, 2023 12:52 AM IST
മ​ല​ന്പു​ഴ: ഇ​ന്ത്യ​യി​ലെ സ്കൂ​ളു​ക​ളി​ൽ 100 ശ​ത​മാ​നം ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​ത​യു​ള്ള ആ​ദ്യ​ത്തെ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​ക​യാ​ണെ​ന്ന് മ​ന്ത്രി എം.​ബി രാ​ജേ​ഷ്.

അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​ത്തി​ന്‍റെ ജി​ല്ലാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം മ​ല​ന്പു​ഴ ജി​വി​എ​ച്ച്എ​സ്എ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള വ​ലി​യ മാ​റ്റം കാ​ണാ​നും അ​നു​ഭ​വി​ക്കാ​നും ക​ഴി​യു​ന്ന​താ​ണ്. 45,000 ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക്കാ​യി മാ​റി.

പാ​ഠ​പു​സ്ത​ക​ത്തെ​യും അ​ധ്യാ​പ​ക​രെ​യും മാ​ത്രം ആ​ശ്ര​യി​ച്ച​ല്ല മ​ൾ​ട്ടി​മീ​ഡി​യ ഉ​പ​യോ​ഗി​ച്ച് ഇ​ന്‍റ​റാ​ക്റ്റീ​വ് ആ​യി​ട്ടു​ള്ള ക്ലാ​സ് മു​റി​ക​ളി​ലാ​ണ് കു​ട്ടി​ക​ൾ ഇ​ന്ന് പ​ഠി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം 3200ഓ​ളം കോ​ടി രൂ​പ​യാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ല​വ​ഴി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
മ​യ​ക്കു​മ​രു​ന്ന്, മാ​ലി​ന്യം എ​ന്നി​ങ്ങ​നെ​യു​ള്ള ര​ണ്ട് വി​പ​ത്തു​ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം കു​ട്ടി​ക​ളി​ൽ നി​ന്നും വേ​ണം തു​ട​ങ്ങാ​ൻ.

മി​ഠാ​യി​യും പ​ല​ഹാ​ര​വു​മാ​യി മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ കു​ട്ടി​ക​ളെ ല​ക്ഷ്യ​മി​ട്ട് എ​ത്തു​മെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ജാ​ഗ്ര​ത പാ​ലി​ക്കണം.

കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക്ക​രി​ക്കു​ക​യും മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളു​ടെ സാ​ന്നി​ധ്യം സ്കൂ​ൾ പ​രി​സ​ര​ത്ത് ഉ​ണ്ടെ​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ അ​ത് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും വേ​ണ​മെ​ന്ന് മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി വ്യ​ക്തി ശു​ചി​ത്വം മാ​ത്ര​മ​ല്ല പ​രി​സ​ര ശു​ചി​ത്വ​ത്തി​ന്‍റെ​യും പാ​ഠം കു​ട്ടി​ക​ളി​ൽ നി​ന്ന് തു​ട​ങ്ങ​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

എ. ​പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി​നു​മോ​ൾ സൗ​ജ​ന്യ യൂ​ണി​ഫോ​മും പാ​ഠ​പു​സ്ത​ക​വും വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ​സ്. ചി​ത്ര പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു.

മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധി​ക മാ​ധ​വ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​ർ. സു​ജാ​ത, അ​ഞ്ജു ജ​യ​ൻ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​വി. മ​നോ​ജ് കു​മാ​ർ, സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ഡി​പി​സി കെ. ​ജ​യ​പ്ര​കാ​ശ്, ഡി​ഇ​ഒ ഇ​ൻ​ചാ​ർ​ജ് പി.​കെ. മ​ണി​ക​ണ്ഠ​ൻ, വി​ദ്യാ​ക​ര​ണം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡി. ​ജ​യ​പ്ര​കാ​ശ്, കൈ​റ്റ് ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ അ​ജി​താ വി​ശ്വ​നാ​ഥ്, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.