ജാഗ്രത വേണം, ഐആ​ർഎ​സ് പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണമെന്നു ക​ള​ക്ട​ർ
Friday, June 2, 2023 12:52 AM IST
പാ​ല​ക്കാ​ട്: ഐ​ആ​ർ​എ​സി (ഇ​ൻ​സി​ഡ​ന്‍റ് റെ​സ്പോ​ണ്‍​സ് സി​സ്റ്റം) യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​എ​സ്. ചി​ത്ര. ഇ​തി​ന് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പ്ലാ​ൻ പ്ര​ധാ​ന​മാ​ണെ​ന്നും അ​ത് ഉ​ണ്ടാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. എ​ന്തു​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യാ​ലും അ​ത് ജി​ല്ലാ ക​ള​ക്ട​റെ​യോ എ​ഡി​എ​മ്മി​നെ​യോ അ​റി​യി​ക്ക​ണം.
ഐ​ആ​ർ​എ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ലെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണ്.
ഈ​മാ​സം അ​ഞ്ചി​ന​കം എ​ല്ലാ ഓ​ഫീ​സു​ക​ളും ഹ​രി​ത ഓ​ഫീ​സാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.
ദു​ര​ന്ത​ങ്ങ​ളു​ടെ വ്യാ​പ്തി കു​റ​ക്കു​ന്ന​തി​നും ഐ​ആ​ർ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ​രു​ടെ ചു​മ​ത​ല​ക​ൾ കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കു​ന്ന​തി​നു​മാ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.
ഐ​ആ​ർ​എ​സി​ന്‍റെ ഘ​ട​ന, ഓ​രോ ത​ല​ത്തി​ലു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്ക​ണം, ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ എ​ന്തെ​ല്ലാം എ​ന്നി​വ സം​ബ​ന്ധി​ച്ച് ക്ലാ​സു​ക​ൾ ന​ട​ന്നു.
വ​ണ്ടാ​ഴി ര​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ സി​ജി എം. ​ത​ങ്ക​ച്ച​ൻ, അ​ട്ട​പ്പാ​ടി ത​ഹ​സി​ൽ​ദാ​ർ പി.​എ. ഷാ​ന​വാ​സ് ഖാ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ൽ എ.​ഡി.​എം കെ. ​മ​ണി​ക​ണ്ഠ​ൻ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.