വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ പോലീസിന്‍റെ സ്വീപ് ബസ് സ്റ്റാൻഡ് പദ്ധതി
Friday, June 2, 2023 12:53 AM IST
ഒ​റ്റ​പ്പാ​ലം: സ്വീ​പ് ബ​സ് സ്റ്റാ​ൻ​ഡ് പ​ദ്ധ​തി​യു​മാ​യി ഒ​റ്റ​പ്പാ​ലം പോ​ലീ​സ് രം​ഗ​ത്ത്.
അ​ധ്യാ​ന വ​ർ​ഷം ആ​രം​ഭി​ച്ച തോ​ടു​കൂ​ടി​യാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ളെ ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കു​ന്ന സ്വി​പ് ബ​സ് സ്റ്റാ​ൻ​ഡ് പ​ദ്ധ​തി​യു​മാ​യി ഒ​റ്റ​പ്പാ​ലം പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​യ​ത്. പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ളു​മാ​യി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​തി​നി​ടയി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ച്ച് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പോ​കാ​തെ ക​റ​ങ്ങി തി​രി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും ബ​സ് സ്റ്റാ​ൻ​ഡി​ൽ ത​ന്പ​ടി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും യ​ഥാ​സ​മ​യം ഇ​വ​രെ വീ​ടു​ക​ളി​ൽ എ​ത്തു​ന്ന​തി​ന് സ​ക്രി​യ​മാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണ് ഇ​ത്.
ഏ​റെ ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച​താ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് രൂ​പ​ക​ല്പ​ന ചെ​യ്ത സ്വീ​പ് ബ​സ് സ്റ്റാ​ൻ​ഡ് പ​ദ്ധ​തി ഇ​ത്ത​വ​ണ ബ​സ് സ്റ്റാ​ൻ​ഡി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ല്ക്കാ​തെ, ചെ​റി​യ ഇ​ട​വ​ഴി​ക​ളി​ലൂ​ടെ​യും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പു വ​രു​ത്തു​ന്ന രീ​തി​യി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള​ത്.
ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ങ്ങ​ളി​ൽ ക​റ​ങ്ങി​ത്തി​രി​ഞ്ഞ് ന​ട​ക്കു​ന്ന 12 ഓ​ളം കു​ട്ടി​ക​ളെ ഇ​ന്ന​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ പോ​ലീ​സി​ന് പ​ദ്ധ​തി വ​ഴി ക​ഴി​ഞ്ഞു.
ഒ​റ്റ​പ്പാ​ലം എ​സ്ഐ ​ഷാ​രു​ന ജ​യി​ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ സ്വീ​പ്പ് ബ​സ് സ്റ്റാ​ൻ​ഡ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്.
ബ​സ് സ്റ്റാ​ൻ​ഡി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ഇ​ട​വ​ഴി​ക​ളി​ലും ക​റ​ങ്ങി തി​രി​യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മ​യ​ക്കു​മ​രു​ന്നി​ന് ഇ​ര​ക​ളാ​കു​ന്ന താ​യും ഇ​വ​രെ ല​ക്ഷ്യം വെ​ച്ച് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.
ഇ​തി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് ശ്ര​ദ്ധേ​യ​മാ​യ സ്വി​പ് ബ​സ്‌​സ്റ്റാ​ൻ​ഡ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.