എ​ട്ടാം ക്ലാ​സു​കാ​ർ​ക്ക് ‘ലി​റ്റി​ൽ കൈ​റ്റ്സ് ’ അം​ഗ​മാ​കാ​ൻ അ​പേ​ക്ഷി​ക്കാം
Saturday, June 3, 2023 12:20 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ ര​ണ്ടാ​യി​ര​ത്തോ​ളം സ​ർ​ക്കാ​ർ-​എ​യ്ഡ​ഡ് ഹൈ​സ്കൂ​ളു​ക​ളി​ൽ നി​ല​വി​ലു​ള്ള ’ലി​റ്റി​ൽ കൈ​റ്റ്സ്’ ക്ല​ബു​ക​ളി​ൽ അം​ഗ​ത്വ​ത്തി​ന് എ​ട്ടാം ക്ലാ​സു​കാ​ർ​ക്ക് 8 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക​രി​ൽ നി​ന്നും നി​ശ്ചി​ത എ​ണ്ണം അം​ഗ​ങ്ങ​ളെ ഓ​രോ സ്കൂ​ളി​ലേ​യും ക്ല​ബു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​ഭി​രു​ചി പ​രീ​ക്ഷ സം​സ്ഥാ​ന​ത​ല​ത്തി​ൽ 13ന് ​ന​ട​ക്കും. സ്കൂ​ളു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ​ഫോ​റ​ത്തി​ൽ കു​ട്ടി​ക​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ർ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്.
സോ​ഫ്റ്റ് വെയ​ർ അ​ധി​ഷ്ഠി​ത​മാ​യി ന​ട​ത്തു​ന്ന അ​ര മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള അ​ഭി​രു​ചി പ​രീ​ക്ഷ​യി​ൽ ലോ​ജി​ക്ക​ൽ, പ്രോ​ഗ്രാ​മിം​ഗ്, 5, 6, 7 ക്ലാ​സു​ക​ളി​ലെ ഐ​ടി പാ​ഠ​പു​സ്ത​കം, ഐ​ടി മേ​ഖ​ല​യി​ലെ പൊ​തു​വി​ജ്ഞാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​കും. അ​ഭി​രു​ചി പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റാ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 3,4,5 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 6.30 നും ​രാ​ത്രി 8.00 നും ​പ്ര​ത്യേ​ക ക്ലാ​സു​ക​ൾ കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി സം​പ്രേ​ഷ​ണം ചെ​യ്യും.
അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഹാ​ർ​ഡ് വെയ​ർ, അ​നി​മേ​ഷ​ൻ, ഇ​ല​ക്ട്രോ​ണി​ക്സ്, മ​ല​യാ​ളം ക​ന്പ്യൂ​ട്ടിം​ഗ്, സൈ​ബ​ർ സു​ര​ക്ഷ, മൊ​ബൈ​ൽ ആ​പ്പ് നി​ർ​മാ​ണം, പ്രോ​ഗ്രാ​മിം​ഗ്, റോ​ബോ​ട്ടി​ക്സ്, ഇ-​ഗ​വേ​ണ​ൻ​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും. പു​തി​യ​താ​യി യൂ​ണി​റ്റു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള ആ​ർ​ഡി​നോ കി​റ്റ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള റോ​ബോ​ട്ടി​ക്സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ബ്ലെ​ൻ​ഡ​ർ സോ​ഫ്റ്റ്് വെയ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള 3 ഡി ​ആ​നി​മേ​ഷ​ൻ ത​യ്യാ​റാ​ക്ക​ൽ തു​ട​ങ്ങി​യ​വ ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രി​ക്കും. സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കാ​തെ​യും അ​വ​ധി​ദി​വ​സ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​മാ​ണ് പ​രി​ശീ​ല​നം ക്ര​മീ​ക​രി​ക്കു​ന്ന​ത്. ലി​റ്റി​ൽ കൈ​റ്റ്സ് അം​ഗ​ങ്ങ​ളി​ൽ എ ​ഗ്രേ​ഡ് നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഗ്രേ​സ് മാ​ർ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
കൈ​റ്റ് ന​ട​പ്പാ​ക്കു​ന്ന ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഐ​ടി കൂ​ട്ടാ​യ്മ​യാ​യ ‘ലി​റ്റി​ൽ കൈ​റ്റ്സ്’ ഐ​ടി ക്ല​ബി​ൽ ഇ​തു​വ​രെ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 26501 കു​ട്ടി​ക​ൾ അം​ഗ​ങ്ങ​ളാ​യി​ട്ടു​ണ്ട്. ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കു​ള്ള സൈ​ബ​ർ സു​ര​ക്ഷാ പ​രി​ശീ​ല​നം, ഡി​ജി​റ്റ​ൽ മാ​പ്പിം​ഗ്, കൈ​റ്റ് വി​ക്ടേ​ഴ്സി​ലെ സ്കൂ​ൾ വാ​ർ​ത്ത​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ്വ​ത​ന്ത്ര സോ​ഫ്റ്റ്് വെയ​ർ ഇ​ൻ​സ്റ്റാ​ൾ ചെ​യ്തു ന​ൽ​ക​ൽ, സ്കൂ​ൾ ടി​വി തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ലി​റ്റി​ൽ കൈ​റ്റ്സ് യൂ​ണി​റ്റു​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്.