രാ​ജ്യാ​ന്ത​ര യോ​ഗ മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം
Saturday, June 3, 2023 12:20 AM IST
കോ​യ​ന്പ​ത്തൂ​ർ: രാ​ജ്യാ​ന്ത​ര യോ​ഗ മ​ത്സ​ര​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ കോ​യ​ന്പ​ത്തൂ​രി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം.​ ദേ​ശീ​യ യോ​ഗ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട യോ​ഗ മ​ത്സ​രാ​ർ​ഥിക​ൾ​ക്കാ​യി കം​ബോ​ഡി​യ​യി​ലെ സി​യാം റീ​പ്പി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര യോ​ഗ ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ന്ന​ത്.
27​ന് ന​ട​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ, അ​ർ​ജ​ന്‍റീ​ന, താ​യ് ലാൻ​ഡ്, കം​ബോ​ഡി​യ, മെ​ക്സി​ക്കോ, കാ​ന​ഡ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. സ​ബ് ജൂ​ണിയ​ർ, ജൂ​ണിയ​ർ, സീ​നി​യ​ർ, സൂ​പ്പ​ർ സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ർ​ട്ടി​സ്റ്റി​ക്, റി​ഥ​മി​ക്, അ​ത് ലറ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.​ മ​യൂ​ർ ആ​സ​നം, തി​രു​വി​ക്ര​മ ആ​സ​നം, ശി​ര​ശാ​സ​നം, ച​ക്രാ​സ​നം തു​ട​ങ്ങി യോ​ഗ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.​
കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നു​ള്ള യോ​വ യോ​ഗ അ​ക്കാ​ദ​മി​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​ൻ ഉ​ൾ​പ്പെ​ടെ ഏ​ഴ് വി​ദ്യാ​ർ​ഥിക​ളും പ്ര​ശ​സ്ത യോ​ഗ വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് വി​ദ്യാ​ർ​ഥിനി വൈ​ഷ്ണ​വി പ​രി​ശീ​ലി​പ്പി​ച്ച ആ​റ് വി​ദ്യാ​ർ​ഥിക​ളും സ്വ​ർ​ണമെ​ഡ​ലു​ക​ൾ നേ​ടി.