സൈലന്റ് വാലിയിൽ പരിസ്ഥിതി ദിനാഘോഷം
1300508
Tuesday, June 6, 2023 12:39 AM IST
മണ്ണാർക്കാട് : സൈലന്റ് വാലി നാഷണൽ പാർക്കിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ചെർപ്പുളശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി വിദ്യാർഥികളുടെ പരിസ്ഥിതി സന്ദേശ റാലി നടത്തി. മുക്കാലി മുതൽ ചിണ്ടക്കി എഎഎച്ച്എസ് സ്കൂൾ വരെയാണ് റാലി നടത്തിയത്. തുടർന്ന് നടന്ന യോഗം ഭവാനി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എൻ.ഗണേശൻ ഉദ്ഘാടനം ചെയ്തു. സൈലന്റ് വാലി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ എം.പി. പ്രസാദ് അധ്യക്ഷനായി.
വൈൽഡ് ലൈഫ് അസിസ്റ്റന്റ് നിഷ, പാരന്പര്യ ചികിത്സാ വിദഗ്ദനായ ഡോ.സി.വി. രാജേഷ്, സൈലന്റ് വാലി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.അഭിലാഷ്, ചെർപ്പുളശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ഡോ.സുനന്ദകുമാരി, എസ്പിസിയുടെ ചുമതലയുള്ള സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്ദു, വിദ്യാർഥിനി വൈഗ കൃഷ്ണ പങ്കെടുത്തു.