സെന്‍റ് സേവ്യേഴ്സ് സ്കൂളിൽ പ്ര​തി​ജ്ഞ​യെ​ടു​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, June 6, 2023 12:39 AM IST
മം​ഗ​ലം​ഡാം: ലോ​ക പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ആ​ച​രി​ച്ച് മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വ്യേ​ഴ്സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ.
പ്രി​ൻ​സി​പ്പൽ അ​ധ്യ​ക്ഷ​നാ​യ പ​രി​പാ​ടി​യി​ൽ മം​ഗ​ലം​ഡാം ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് ഹാ​ഷിം തൈന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭൂ​മി​യി​ലെ ജീ​വി​തം സു​ഖ​ക​ര​മാ​ക​ണ​മെ​ങ്കി​ൽ പ്ര​കൃ​തി​യി​ലു​ള്ള എ​ല്ലാ ച​രാ​ച​ര​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ നാം ​പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​വ​ണ​മെ​ന്നും, മ​നു​ഷ്യ​ന്‍റെ നി​ല​നി​ല്പി​നാ​ധാ​രം പ്ര​കൃ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ഫാ.​സി​ബി​ൻ ക​രു​ത്തി അ​ധ്യ​ക്ഷനായി.
വിദ്യാർഥികളായ കി​ഷ​ൻ​ദാ​സ് പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് പ്ര​സം​ഗി​ച്ചു. റോ​സ് നാ​ഷി ജോ​ ക​വി​താ​ലാ​പ​ന​ം നടത്തി. ബെ​ന​ഡി​ക്ട് ജോ​സ​ഫ് ജി​മ്മി സ്വാ​ഗ​തവും യു​നി​ക്കാ മേ​രി വ​ർഗീ​സ് നന്ദി യും പറഞ്ഞു.