വീ​ടി​നു പു​റ​കി​ൽ ആ​നക്കൂട്ട​ം: മരണഭയത്തിൽ അ​ഞ്ചം​ഗ കു​ടും​ബം
Wednesday, June 7, 2023 12:35 AM IST
കൊ​ല്ല​ങ്കോ​ട്: എ​ല​വ​ഞ്ചേ​രി​യി​ൽ വീ​ടിനു പുറകിൽ ആ​ന​ക്കൂട്ട​മെ​ത്തി​യ​തി​നാ​ൽ ര​ണ്ടു കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ നേ​രം വെ​ളു​പ്പി​ച്ച​ത് ജീ​വ​ഭ​യ​ത്തി​ൽ. പ​ന​ങ്ങാ​ട്ടി​രി ച​ള്ള​ക്കാ​ട് ദി​നേ​ശ​ന്‍റെ വീ​ട്ടി​ൽ തി​ങ്കളാ​ഴ്ച രാ​ത്രി 10 നും ​ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നുമാ​യി ര​ണ്ടു​ത​വ​ണ​യാ​ണ് ആ​ന​ക്കൂ​ട്ട​മെ​ത്തി​യ​ത്. വീ​ടിന്‍റെ പു​റ​കി​ലു​ണ്ടാ​യി​രു​ന്ന ഒ​രു തെ​ങ്ങും പ​തി​ന​ഞ്ച് വാ​ഴ​ക​ളും ന​ശി​പ്പി​ച്ച​താ​യി​ ദി​നേ​ശ​ൻ പ​റ​ഞ്ഞു. ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്നു ആ​ന​ക​ൾ സം​ഘ​ത്തി ലു​ണ്ടാ​യി​രു​ന്നു.
തെ​ങ്ങു​പൊ​ട്ടി വീ​ഴു​ന്ന ശ​ബ്ദം കേ​ട്ടു ജ​ന​ലി​ലൂ​ടെ പി​ൻ​വ​ശ​ത്തു നോ​ക്കി​യ​പ്പോ​ഴാ​ണ് ആ​ന​ക്കൂട്ട​ത്തെ ക​ണ്ട​ത്ത്. ദി​ശേ​ൻ, അ​മ്മ ശാ​ന്ത​കു​മാരി, ​ഭാ​ര്യ ജ്യോ​തിപ്രി​യ, ഒ​ന്ന​ര​യും അ​ഞ്ചും വ​യ​സുള്ള ര​ണ്ടു കു​ട്ടി​ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ത്തു​മ​ണി​ക്കെ​ത്തി​യ ആ​ന​ക​ൾ അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് തി​രി​ച്ചു പോ​യ​ത്. ഇ​നി തി​രി​കെ വ​രി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന​പ്പോ​ൾ ര​ണ്ടു മ​ണി​യോ​ടെ വീ​ണ്ടും ആ​ന​ക​ൾ തി​രി​ച്ചെ​ത്തി. പി​ന്നീ​ട് വീ​ടി​നു പു​റ​കി​ൽ ദീ​ർ​ഘ​നേ​രം ചു​റ്റിനടന്നു. പു​ല​ർ​ച്ചെ സ​മീ​പ​വാ​സിക​ളെ മൊ​ബൈ​ലി​ൽ അ​റി​യി​ച്ച് ആ​ന​ക​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കിയശേ​ഷ​മാ​ണ് ദി​നേ​ശ​നും കു​ടുംബ​വും പു​റ​ത്തു വ​ന്ന​ത്. എ​ല​വ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​നും കൊ​ല്ല​ങ്കോ​ട് വ​ന​പാ​ല​ക സം​ഘ​വും സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. രാ​ത്രി​യി​ൽ വീ​ണ്ടും ആ​ന​ക​ളെ​ത്തു​മെ​ന്ന ഭ​യ​ത്തി​ൽ ബ​ന്ധു​വീ​ട്ടി​ലേക്ക് മാ​റി താ​മ​സി​ക്കാ​നാ​ണ് ദി​നേ​ശ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ആ​ന​ക്കൂട്ട​മി​റ​ങ്ങു​ന്ന​തു ത​ട​യാ​ൻ തൂക്കു​വേ​ലി നി​ർ​മിക്കാ​ൻ ന​ട​പ​ടി​ക​ളാ​യി​ട്ടു​ണ്ടെ​ന്ന് വ​ന​പാ​ല​ക​ർ അറിയിച്ചു.