ജി​ല്ലാ ജൂ​ണി​യ​ർ അ​ത്‌ലറ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ്: ഒ​ളി​ന്പി​ക് അ​ത്‌ലറ്റി​ക് ക്ല​ബ് ചാ​ന്പ്യ​ൻ​മാ​ർ
Saturday, September 23, 2023 1:41 AM IST
പാ​ല​ക്കാ​ട്: അ​റു​പ​ത്തി​മൂ​ന്നാ​മ​ത് ജി​ല്ലാ ജൂ​ണി​യ​ർ അ​ത് ലറ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 209 പോ​യി​ന്‍റ് നേ​ടി ഒ​ളി​ന്പി​ക് അ​ത് ലറ്റി​ക് ക്ല​ബ് ചാ​ന്പ്യ​ൻ​മാ​രാ​യി. 125 പോ​യി​ന്‍റ് നേ​ടി പ​റ​ളി എ​ച്ച്എ​സ്എ​സ് ര​ണ്ടും ചി​റ്റൂ​ർ യം​ഗ്സ്റ്റേ​ഴ്സ് ക്ല​ബ് മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ണ്ടൂ​ർ 77 പോ​യി​ന്‍റും എം​എ​ൻ​കെഎം അ​ത് ലറ്റി​ക് അ​ക്കാ​ദ​മി ചി​റ്റി​ല​ഞ്ചേ​രി 63 ഉം ​വ്യാ​സ വി​ദ്യ​പീ​ഠം ക​ല്ലേ​ക്കാ​ട് 50 ഉം ​കൊ​പ്പം അ​ത​ല​റ്റി​ക്സ് ക്ല​ബ്, സി​എ​ഫ്ഡി​എ​ച്ച്എ​സ്എ​സ് മാ​ത്തൂ​ർ 42 പോ​യി​ന്‍റ് വീ​ത​വും ജി​എ​ച്ച്എ​സ് കോ​ട്ടാ​യി, ക​ല്ല​ടി അ​ത് ലറ്റി​ക്സ് അ​ക്കാ​ദ​മി കു​മ​രം​പു​ത്തൂ​ർ 41 പോ​യി​ന്‍റ് വീ​ത​വും മേ​ഴ്സി കോ​ള​ജ് 34 ഉം, ​ജ​ന​ത അ​ത് ലറ്റി​ക്സ് ക്ലബ് ​ന​ടു​വ​ട്ടം 26 ഉം, ​ഗ്രേ​സ് അ​ത് ലറ്റി​ക് അ​ക്കാ​ദ​മി, സ്പാ​ർ​ക്ക് ആ​ർ​ട്സ് ആ​ൻ​ഡ് ക്ല​ബ് കൊ​ല്ല​ങ്കോ​ട് 25 വീ​തം പോ​യി​ന്‍റ് നേ​ടി മേ​ള​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വച്ചു.

അ​ണ്ട​ർ 20 വു​മ​ണ്‍ മ​ത്സ​ര​ത്തി​ൽ 38 പോ​യി​ന്‍റ് നേ​ടി ഒ​ളി​ന്പി​ക്സ് അ​ത് ലറ്റി​ക് ക്ല​ബ്്, 32 പോ​യി​ന്‍റ് നേ​ടി ചി​റ്റൂ​ർ ക്ല​ബ് യം​ഗ്സ്റ്റേ​ഴ്സും 26 പോ​യി​ന്‍റ് നേ​ടി മു​ണ്ടൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. ആ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ 58 പോ​യി​ന്‍റ് നേ​ടി പ​റ​ളി എ​ച്ച്എ​സ്എ​സും 40 പോ​യി​ന്‍റ് നേ​ടി ഒ​ളി​ന്പി​ക്സ് അ​ത്​ലറ്റി​ക് ക്ല​ബും 38 പോ​യി​ന്‍റ് നേ​ടി യം​ഗ്സ്റ്റേ​ഴ്സ് ക്ല​ബ് ചി​റ്റൂ​രും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.

14 വ​യ​സി​ന് താ​ഴെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ 14 പോ​യി​ന്‍റ് നേ​ടി ഒ​ളി​ന്പി​ക് അ​ത് ലറ്റി​ക് ക്ല​ബ്, വ്യാ​സ വി​ദ്യ​പീ​ഠം ഒ​ന്നും 11 പോ​യി​ന്‍റ നേ​ടി സി​എ​ഫ്ഡി​എ​ച്ച്എ​സ്എ​സ് മാ​ത്തൂ​ർ ര​ണ്ടും 10 പോ​യി​ന്‍റ്നേ​ടി എ​ച്ച് എ​സ്എ​സ് ച​ള​വ​റ​യും മൂ​ന്നും സ്ഥാ​നം നേ​ടി. ഗേ​ൾ​സി​ൽ 16 പോ​യി​ന്‍റ് നേ​ടി ജി​എ​ച്ച്എ​സ് ഭീ​മ​ന്നൂ​രും കൊ​പ്പം അ​ത് ലറ്റി​ക് ക്ല​ബും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ട​പ്പോ​ൾ 15 പോ​യി​ന്‍റ് നേ​ടി റെ​യി​ൽ​വേ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പാ​ല​ക്കാ​ട് ര​ണ്ടും 7 പോ​യി​ന്‍റ് പ​റ​ളി എ​ച്ച്എ​സ്എ​സ് മൂ​ന്നും സ്ഥാ​നം നേ​ടി.

18 വ​യ​സി​ന് താ​ഴെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ 27 പോ​യി​ന്‍റോടെ ഒ​ളി​ന്പി​ക് അ​ത് ലറ്റി​ക് ക്ല​ബും 26 പോ​യി​ന്‍റോടെ മൂ​ണ്ടൂ​ർ സ്കൂ​ളും 22 പോ​യി​ന്‍റോടെ എം​എ​ൻ​കെഎം അ​ത് ലറ്റി​ക് അ​ക്കാ​ദ​മി ചി​റ്റി​ല​ഞ്ചേ​രി ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.