കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഷ​ട്ട​ർ വീ​ണ്ടും ഉ​യ​ർ​ത്തി
Saturday, September 23, 2023 1:41 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കാ​ഞ്ഞി​ര​പ്പു​ഴ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും ഡാ​മി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്തും മ​ഴ ക​ന​ത്ത​തോ​ടെ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നാ​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആറു മ​ണി​യോ​ടെ കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ 35 സെ​ന്‍റീമീ​റ്റ​റോ​ളം ഉ​യ​ർ​ത്തി.

നീ​രാ​ഴു​ക്ക് കൂ​ടി​യാ​ൽ 65 സെ​ന്‍റീമീ​റ്റ​ർ വ​രെ ഡാം ​ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​മെ​ന്ന് ജി​ല്ലാ ക​ളക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. പാ​ല​ക്ക​യം, ഇ​രു​മ്പ​ക​ച്ചോ​ല മ​ല​ക​ളി​ൽ പെ​യ്യു​ന്ന മ​ഴ​യാ​ണു പ്ര​ധാ​ന​മാ​യും കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ സ്രോത​സ്.

നി​ല​വി​ൽ ഡാ​മി​ൽ 96 മീ​റ്റ​ർ ജ​ല​നി​ര​പ്പു​ണ്ട്. പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 97.50 മീ​റ്റ​റാ​ണെ​ങ്കി​ലും 93 മീ​റ്ററിലെ​ത്തി​യാ​ൽ മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ൽ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി ഡാം ​ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​റു​ണ്ട്.