പു​ന​ർ​നി​ര്‌​മി​ച്ച ത​ത്ത​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​ ദേ​വാ​ല​യ വെ​ഞ്ച​രി​പ്പ് 27ന്
Monday, September 25, 2023 12:32 AM IST
ചി​റ്റൂ​ര്‌: ത​ത്ത​മം​ഗ​ലം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​യു​ടെ പു​ന​ർ നി​ർ​മി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ സ​മ​ർ​പ്പ​ണ​വും, ക​ൽ​കു​രി​ശ്, കൊ​ടി​മ​രം എ​ന്നി​വ​യു​ടെ വെ​ഞ്ച​രി​പ്പും 27 ന് ​ന​ട​ക്കും.

പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ വെ​ഞ്ച​രി​പ്പ് ക​ർ​മം നി​ര​വ​ഹി​ക്കും. വി​കാ​രി ഫാ. ​ബെ​റ്റ്സ​ൺ തു​ക്കു​പ​റ​മ്പി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജി​മ്മി മു​ന്തി​രി​ക്കാ​ട്ടി​ൽ, ബി​ജു കാ​ര്യാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ക്കും.

രാ​വി​ലെ 9.45 ന് ​ബി​ഷ​പ്പി​ന് സ്വീ​ക​ര​ണം, 10ന് ​ദേ​വാ​ല​യ കൂ​ദാ​ശ, വി​ശു​ദ്ധ കു​ർ​ബാ​ന. 12.30ന് ​സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​വും.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ബി​ഷ​പ് എ​മി​ര​റ്റ്സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് പ​ള്ളി​മു​റി, കു​രി​ശ​ടി എ​ന്നി​വ​യു​ടെ വെ​ഞ്ച​രി​പ്പ് ക​ർ​മം നി​ർ​വ​ഹി​ക്കും.