കുമരംപുത്തൂർ : കുമരംപുത്തൂർ: കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിലെ ചങ്ങലീരി-കുളപ്പാടം പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമാണ് കുന്തിപ്പുഴയ്ക്ക് കുറുകെ ചങ്ങലീരിയേയും കുളപ്പാടത്തേയും ബന്ധിപ്പിക്കുന്ന പാലമെന്നു കുമരംപുത്തൂർ പഞ്ചായത്തു പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി. മൂന്നാംകഴിയിൽ നടന്ന സായാഹ്ന സദസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
ആ സ്വപ്നം യാഥാർഥ്യമായാൽ ചങ്ങലീരി നിവാസികൾക്ക് പഞ്ചായത്ത്, വില്ലജ് ഓഫീസ്, ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് വളരെ വേഗത്തിലെത്താൻ കഴിയുമെന്നും അവർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജയലക്ഷ്മി. അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഹദ് അരിയൂർ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് മെന്പർമാരായ ഹരിദാസൻ, ശ്രീജ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കോളശേരി ഹുസൈൻ മാസ്റ്റർ, കെ.പി. ഹംസ, മുൻ ഗ്രാമപഞ്ചായത്ത് മെന്പർമാരായ അസീസ് പച്ചീരി, വിശ്വേശ്വരി ഭാസ്കർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഫിലിപ്പ്, അജീഷ്, ഷരീഫ് പച്ചീരി, സൂര്യകുമാർ, റഹീം ഹാജി, ഹരിദാസൻ കുഴിലൊട്ടിൽ, കെ.ആർ. പ്രകാശൻ, രാധാകൃഷ്ണൻ, യൂത്ത് ക്ലബ്ബ് കോ-ഓർഡിനേറ്റർ മുജീബ് മല്ലിയിൽ, സുബ്രമണ്യൻ, സി.പി. മുഹമ്മദാലി, എം.ഷാഫി പടിഞ്ഞാറ്റി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തു മെംബർ ഷെരീഫ്, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.