ഫോ​‌ക്‌ലോർ ക്ല​ബ് ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും
Wednesday, September 27, 2023 1:33 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ ഭാ​ഷാ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഫോ​ക്‌ലോർ ക്ല​ബ് ഉ​ദ്ഘാ​ട​നം കേ​ര​ള ഫോ​ക് ലോർ അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​നു​മാ​യ പ്ര​ണ​വം ശ​ശി നി​റ​വി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും കേ​ര​ളീ​യ സം​സ്കൃ​തി​യു​ടേ​യും പ്ര​തീ​ക​മാ​യ ഒ​രു നാ​ഴി നെ​ല്ല് ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​മാ​ത്യൂ ജോ​ർ​ജ് വാ​ഴ​യി​ലി​ന് ന​ല്കി​യും ക്ല​ബ് ലോ​ഗോ പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ.​ഡോ.​ടോ​മി ആ​ന്‍റ​ണി​യ്ക്ക് ന​ല്കി​യും നി​ർ​വ​ഹി​ച്ചു.


പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ.​ഡോ.​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി. ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ കൂ​ന​ൽ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. മ​ല​യാ​ള അ​ധ്യാ​പ​ക​ൻ കെ.​ശ്രീ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ.​വി​ശാ​ൽ ജോ​ണ്‍​സ​ണ്‍ സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി രോ​ഹി​ത് ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.