പു​തൂ​ർ ധാ​ന്യം ഊ​രി​ൽ ട്രൈ​ബ​ൽ സ​ബ് പ്ലാ​ൻ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Sunday, October 1, 2023 1:51 AM IST
അ​ഗ​ളി :​ ഐ​ഐ​സി​എ​ആ​റി​നു കീ​ഴി​ലു​ള്ള ബാം​ഗ്ലൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഭാ​ര​തീ​യ ഫോ​ർ​ട്ടിക​ൾ​ച്ച​ർ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ട്രൈ​ബ​ൽ സ​ബ് പ്ലാ​ൻ പ​ദ്ധ​തി അ​ട്ട​പ്പാ​ടി പു​തൂ​ർ ധാ​ന്യം ഊ​രി​ൽ തു​ട​ങ്ങി.

​ഐ​ഐ​എ​ച്ച്ആ​റും പാ​ല​ക്കാ​ട്‌ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​വും അ​ഗ​ളി കാ​ർ​ഷി​ക വി​ക​സ​ന ക്ഷേ​മ​വ​കു​പ്പും ത​മ്പ് എ​ൻജി​ഒയും ​സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.​ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് അം​ഗം കാ​ർ​ത്യാ​യ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.​

ത​മ്പ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി.​ പാ​ല​ക്കാ​ട്‌ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ​.സു​ക​ന്യ, ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ര​ഞ്ജി​ത, ഡോ.​ക​ലൈ​വാ​ണ​ൻ, തേ​നീ​ച്ച​കൃ​ഷി, പ​ച്ച​ക്ക​റി കൃ​ഷി സം​സ്ക​ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ല്കി.​


കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സെ​ൽ​വി, ഡോ.ര​ശ്മി, ഊ​രു മൂ​പ്പ​ൻ മാ​രി​മു​ത്തു, രാ​മു, രാ​ജു പ്ര​സം​ഗി​ച്ചു.​ തേ​നീ​ച്ച കോ​ള​നി അ​ട​ങ്ങി​യ 80 പെ​ട്ടി​ക​ൾ, പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, ജീ​വാ​ണു വ​ള​മാ​യ അ​ർ​ക്ക, സൂ​ക്ഷ്മ മൂ​ല​ക മി​ശ്രി​തം എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.