വണ്ടാഴിയിലെ നിർധന കുടുംബത്തിന് കോൺഗ്രസിന്റെ സഹായഹസ്തം
1339850
Monday, October 2, 2023 12:43 AM IST
വണ്ടാഴി : കിഴക്കേത്തറയിലെ നിർധന കുടുംബത്തിന് ചികിത്സാ സഹായമേകി കോൺഗ്രസ് പ്രവർത്തകർ. കിഴക്കേത്തറ ദേവകി അമ്മക്കും കിഡ്നി രോഗികളായ രണ്ട് മക്കൾക്കും തണലായി വണ്ടാഴി ബുത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാതൃകാ പ്രവർത്തനം നടത്തിയത്.
ദേവകിയുടെ മക്കളായ രഞ്ജിത്തിനും (36) രൂപേഷിനും(32) ഡയാലിസിസിന് വേണ്ടിയുള്ള കാരുണ്യമേകി.
ഒരു ദിവസം മൂന്നെണ്ണം വീതം ഡയാലിസിസ് നടത്തിവരുന്ന ഇവർക്ക് ജോലിക്ക് പോകാൻ കഴിയാത്തതിനാൽ കുടുംബ ചെലവ് പോലും പ്രതിസന്ധിയിലാണ്. അമ്മയ്ക്കും മക്കൾക്കും മറ്റൊരു മാർഗവും ഇല്ലാതായതോടെയാണ് കോൺഗ്രസ് പ്രവർത്തകരായ കെ.കെ. വിജയലക്ഷ്മി, ചന്ദ്രൻ , പഞ്ചായത്ത് അംഗം പി.ജെ. മോളിയും എന്നിവർ ദേവകിയുടെ വീട്ടിലെത്തി സഹായം നല്കിയത്.
ഇതിനിടെ അവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് വീട് ജപ്തി ഭീഷണിയിലാണെന്ന് ദേവിയമ്മ പറഞ്ഞത്. മേൽ പറഞ്ഞ വ്യക്തികളുടെ നേതിർത്വത്തിൽ വണ്ടാഴി ബൂത്ത് കോൺഗ്രസ് കമ്മിറ്റി അവരുടെ വീടിന്റെ ആധാരം ബാങ്കിൽ നിന്നും എടുത്ത് ദേവകി അമ്മയ്ക്ക് കൈമാറി.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എം. ശശീന്ദ്രൻ , മുൻ മണ്ഡലം പ്രസിഡന്റ് സി.അരവിന്ദാക്ഷൻ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി പ്രമോദ് തണ്ടലോട്, ബ്ലോക്ക് സെക്രട്ടറിമാരായ എൻ.അശോകൻ, ഗഫൂർ മുടപ്പല്ലർ, ചന്ദ്രൻ കുന്നംകാട് ,ലിസി , ലക്ഷ്മണൻ കിഴക്കേക്കറ, ആർ.അനീഷ്, കെ.പി. ക്യഷ്ണൻ, കെ. കെ. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.