അട്ടപ്പാടിയിലെ വിദ്യാർഥികളുടെ പുരോഗതി ലക്ഷ്യം: മാ​തൃ​കാ വി​ദ്യാ​ഭ്യാ​സ സ​മി​തി യോഗം
Monday, October 2, 2023 12:45 AM IST
അഗളി : അ​ട്ട​പ്പാ​ടി​യി​ൽ അ​ഗ​ളി ബിആ​ർസി​യു​ടെ കീ​ഴി​ലു​ള്ള ഷോ​ള​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മാ​തൃ​കാ വി​ദ്യാ​ഭ്യാ​സ സ​മി​തി ന​ട​ന്നു. യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നു വ​ന്ന ച​ർ​ച്ച​ക​ളു​ടെ​യും വി​ല​യി​രു​ത്ത​ലു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ടി​സ്ഥാ​ന​ ഭാ​ഷാ, ഗ​ണി​ത​ശേ​ഷി​ക​ൾ ല​ഭി​ക്ക​ത്ത​ക്ക​വി​ധ​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ ന​ല്കാ​ൻ തീ​രു​മാ​നി​ച്ചു.

കു​ട്ടി​ക​ളെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​യ്ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി ഐടിഡി​പി, ഐസിഡിഎ​സ്, കു​ടും​ബ​ശ്രീ എ​ന്നി​ങ്ങ​നെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടാ​നും തീ​രു​മാ​നി​ച്ചു. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ വി​ദ്യാ​ർഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്കാ​യാ​ണ് സ​മി​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ സ​മി​തി​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ക​യാ​ണ് സ​മി​തി​യു​ടെ ല​ക്ഷ്യം.

യോഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.രാ​മ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധ അ​ധ്യ​ക്ഷ​യാ​യി.

സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.സു​രേ​ഷ് കു​മാ​ർ, അ​ഗ​ളി ബ്ലോ​ക്ക് പ്രൊ​ജ​ക്ട് കോ​-ഓ​ർ​ഡി​നേ​റ്റ​ർ കെ.​ടി. ഭ​ക്ത​ഗി​രീ​ഷ്, ട്രെ​യി​ന​ർ എം.നാ​ഗ​രാ​ജ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ല​താ​കു​മാ​രി, എം.​ആ​ർ. ജി​തേ​ഷ്, ഡി.ര​വി, മ​റ്റ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലെ​യും പ്രി​ൻ​സി​പ്പാ​ൾ​മാ​ർ, പ്ര​ധാ​ന​ധ്യാ​പ​ക​ർ, പിടി​എ പ്ര​സി​ഡ​ന്‍റ്, എ​സ്.​ആ​ർ.​ജി ക​ണ്‍​വീ​ന​ർ, എം​പിടിഎ പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.