മേഴ്സി കോളജിൽ ടെക്ഫെസ്റ്റിനു തുടക്കം
1340020
Wednesday, October 4, 2023 1:07 AM IST
പാലക്കാട്: മേഴ്സി കോളജിലെ കന്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം സംഘടിപ്പിക്കുന്ന ടെക്ഫെസ്റ്റ് 2023 ന് തുടക്കമായി. കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളജ് കന്പ്യൂട്ടർ സയൻസ് വിഭാഗം മേധാവിയും, അസിസ്റ്റന്റ് പ്രൊഫസറുമായ കെ. കുമരേശൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഡോ. ടി.എഫ്. ജോറി അധ്യക്ഷത വഹിച്ചു. അസോസിയേറ്റീവ് പ്രൊഫസറും എൻസിസി ഓഫീസറുമായ മേജർ ലില്ലിക്കുട്ടി തോമസ് ആശംസകൾ അർപ്പിച്ചു. കന്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം മേധാവി സിസ്റ്റർ ജെയിൻ മരിയ, കന്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം അധ്യാപികയും അസിസ്റ്റന്റ് പ്രൊഫസറും ആയ ദീപ്തി ജോസ് എന്നിവർ പ്രസംഗിച്ചു.
‘ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ജിപിറ്റി’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ കോളജിലെ വിദ്യാർഥികൾ പങ്കെടുത്തു. ടെക്ഫെസ്റ്റിന്റെ രണ്ടാം ദിനമായ 10 ന് ഐടി ക്വിസ്, കോസ്പ്ലേ, സുഡോകു, ട്രഷർഹണ്ട് എന്നീ മത്സരങ്ങൾ നടക്കും. 11 ന് സ്പോട്ട് കൊറിയോഗ്രഫി, മെമ്മറി ടെസ്റ്റ്, കോഡ് റിലേ, ഗ്രൂപ്പ് ഡാൻസ്, ഡിജിറ്റൽ പെയിന്റിംഗ് എന്നീ മത്സരങ്ങളും ഉണ്ടായിരിക്കും.