സുരക്ഷിതമായി അങ്കണവാടിയിലെത്താൻ കുരുന്നുകൾക്ക് നടപ്പാത വേണം !
Tuesday, November 28, 2023 1:57 AM IST
കൊ​ടു​വാ​യൂ​ർ : ക​ണ്ണ​ൻ​കോ​ട് അ​ങ്ക​ണ​വാ​ടി​യി​ലേ​യ്ക്കു​ള്ള ന​ട​വ​ഴി പാ​ഴ്ച്ചെ​ടി​ക​ൾ വ​ള​ർ​ന്ന് സ​ഞ്ചാ​ര യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12 വാ​ർ​ഡി​ലു​ള്ള അ​ഞ്ചാം ന​മ്പ​ർ അ​ങ്ക​ണ​വാ​ടി​യി​ലാ​ണ് ഈ ​ദു​ര​വ​സ്ഥ.

ഒ​രാ​ൾ​ക്ക് ന​ട​ന്നു പോ​കാ​ൻ മാ​ത്ര​മു​ള്ള ന​ട​പ്പാ​ത​യ്ക്കി​രു​വ​ശ​ത്തും പാ​ഴ്ചെ​ടി​ക​ൾ വ​ള​ർ​ന്നു പ​ന്ത​ലി​ച്ച് നി​ല്ക്കു​ന്നു​ണ്ട്. അ​ങ്ക​ണ​വാ​ടി​യി​ൽ നി​ല​വി​ൽ ഏ​ഴു കു​ട്ടി​ക​ളും സ​മീ​പ​ത്ത് ത​ന്നെ​യു​ള്ള പ്രീ ​കെ​ജി, എ​ൽ​കെ​ജി സ്്കൂ​ളി​ൽ 20 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്.

കാ​ടു​പി​ടി​ച്ച് വ​ഴി​യി​ൽ ഇ​ട​യ്ക്കി​ടെ ഇ​ഴ​ജ​ന്തു​ക്ക​ൾ കാ​ണ​പ്പെ​ടു​ന്ന​താ​യി ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യു​മുണ്ട്.

കൂ​ടാ​തെ സ്ഥ​ല​ത്ത് പ​ന്നി​ ശല്യവും കൂടുതലാണ്. സ്കൂ​ളി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾക്കു ​പു​റ​മെ ര​ക്ഷി​താ​ക്ക​ൾ​ക്കും സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്.

സ്കൂ​ളി​ലേ​യ്ക്ക് ഭ​ക്ഷ​ണ​വ​സ്തു​ക്ക​ളും മ​റ്റും ചു​മ​ന്ന് കൊ​ണ്ടു പോ​വു​ന്ന​തും ഏ​റെ ക​ട​മ്പ​ക​ൾ ക​ട​ന്നാ​ണ്.

അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​ർ കൊ​ടു​വാ​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലും വാ​ർ​ഡ് ഗ്രാ​മ​സ​ഭ​ക​ളി​ലും നി​ര​ന്ത​ര ഇൗ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ അ​റി​യി​ച്ചി​ട്ടും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ഇ​തുവ​രെയും ഉ​ണ്ടാ​യി​ട്ടി​ല്ല.

പ്ര​ധാ​ന പാ​ത​യി​ൽ നി​ന്നും അങ്കണ​വാ​ടി​യി​ലേ​യ്ക്ക് 200 മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൈ​ർ​ഘ്യ​മാ​ണു​ള്ള​ത്.

വഴിയാത്രക്കാർക്ക് അ​പ​ക​ട​മു​ണ്ടാ​വു​ന്ന​തി​ന് മു​ൻ​പ് അ​ങ്ക​ണ​വാ​ടി​യി​ലേ​യ്ക്കു​ള്ള വ​ഴി​യി​ലെ പാ​ഴ്ചെ​ടി​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു.