വ​ന്യ​ജീ​വിപ്ര​തി​രോ​ധ​ത്തി​ന് 11 കോ​ടി: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Sunday, December 3, 2023 5:12 AM IST
പാലക്കാട്: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ ദു​രി​തം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം 131 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ സോ​ളാ​ർ ഹാഗിംഗ് ഫെ​ൻ​സി​ംഗ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി 11 കോ​ടി അ​നു​വ​ദി​ച്ച​താ​യും വ​നം-വ​ന്യജീ​വി വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

കോ​ങ്ങാ​ട് ടൗ​ണി​ൽ ന​ട​ന്ന കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല ന​വ കേ​ര​ള സ​ദ​സിൽ പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ക​ർ​ഷ​ക സ​മൂ​ഹ​ത്തി​നൊ​പ്പം എ​ല്ലാ കാ​ല​ത്തും ഉ​റ​ച്ചുനി​ന്ന സ​ർ​ക്കാ​രാ​ണി​ത്. കേ​ന്ദ്ര വ​നനി​യ​മ പ്ര​കാ​രം ത​ട​സ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ആ​ന​മൂളി- മു​ക്കാ​ലി ചു​രം റോ​ഡ് വി​ക​സ​ന​ത്തി​ൽ കൂ​ടു​ത​ൽ ഭൂ​മി അ​നു​വ​ദി​ക്കാ​നു​ള്ള ആ​വ​ശ്യം ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.