ഫ്ലെക്സിലും പ്ലാസ്റ്റിക്കിലും ബോർഡുകൾ നവകേരള സദസിനു ഹരിത പ്രോട്ടോകോൾ പാലിക്കുന്നില്ല
1375441
Sunday, December 3, 2023 5:12 AM IST
നെന്മാറ: നവ കേരള സദസിന്റെ ഭാഗമായി നെന്മാറ ബോയ്സ് ഹൈസ്കൂളിൽ കവാടത്തിനും മുന്നിൽ നിരോധിത ഫ്ലെക്സിൽ തീർത്ത കമാനം. ഫ്ലെക്സിൽ ബാനറുകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് സർക്കാർ വിലക്കിയ ഉത്തരവുണ്ടെങ്കിലും നവകേരള സദസിന്റെ പ്രചരണത്തിൽ പാലിക്കപ്പെട്ടില്ല.
നെന്മാറയിൽ നിന്ന് ആലത്തൂരിലേയ്ക്കുള്ള റോഡിൽ ആലത്തൂർ നിയോജകമണ്ഡലത്തിന്റെ സ്വാഗത കവാടം മുതൽ ആലത്തൂർ വരെയുള്ള റോഡിന്റെ ഇരുഭാഗത്തും വൈദ്യുത തൂണുകളിൽ പ്ലാസ്റ്റിക്കിലും ഫ്ലക്സിലും തീർത്ത നൂറുകണക്കിന് നവകേരള സദസിന്റെ ബോർഡുകൾ ഉണ്ട്.
തുണിയിൽ തീർത്ത പ്രചരണ സാമഗ്രികൾ മാത്രം ഉപയോഗിക്കാൻ സർക്കാർ ഉത്തരവുള്ള സമയത്താണ് ഫ്ലക്സിലും പ്ലാസ്റ്റിക്കിലും സ്വാഗതവും പ്രചരണ ബോർഡുകളും സ്ഥാപിച്ചിരിക്കുന്നത്.