രാ​മ​നാ​ഥ​പു​രം ട്രി​നി​റ്റി മെ​ട്രി​ക്കു​ലേ​ഷ​ൻ സ്കൂളിൽ ക്രിസ്മസ് ആഘോഷം
Sunday, December 3, 2023 5:12 AM IST
കോ​യ​മ്പ​ത്തൂ​ർ : രാ​മ​നാ​ഥ​പു​രം ട്രി​നി​റ്റി മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ന്നു.​ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ.​ജെ.​ ധ​ന​ല​ക്ഷ്മി സ്വാ​ഗ​തം പ​റ​ഞ്ഞു.

ലോ​ക​ത്തി​ന് ഒ​രു ന​വ​യു​ഗം ഉ​ദ​യം ചെ​യ്തു​വെ​ന്ന് മു​ഖ്യാ​തി​ഥി റ​വ.​ഫാ.​ മാ​ർ​ട്ടി​ൻ പ​ട്ട​ര​മ​ട​ത്തി​ൽ ക്രി​സ്മസിന്‍റെ പ്രാ​ധാ​ന്യത്തെ കുറിച്ച് പറഞ്ഞു.

കൊ​ച്ചു​കു​ട്ടി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ്ര​യ​ത്‌​ന​ങ്ങ​ളെ സ്കൂ​ൾ ക​റ​സ്‌​പോ​ണ്ട​ന്‍റ് റ​വ.​ഫാ.​ ജോ​സ​ഫ് പു​ത്തൂ​ർ അ​ഭി​ന​ന്ദി​ച്ചു. സെ​ക്ര​ട്ട​റി ഡോ.​കെ.​എ.​ കു​ര്യ​ച്ച​നും ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.