കേരളശേരിയില്‍ അംഗന്‍ജ്യോതി പദ്ധതിക്കു തുടക്കം
1394812
Friday, February 23, 2024 1:20 AM IST
കേരളശേരി: ഗ്രാമപഞ്ചായത്തിലെ അങ്കണവാടികള്‍ക്ക് വൈദ്യുതോപകരണങ്ങള്‍ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക് ഇന്‍ഡക്ഷന്‍ കുക്കറാണ് വിതരണം ചെയ്തത്.
നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ എന്ന ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളമിഷന്-എനര്‍ജി മാനേജ്മെന്റ് സെന്റർ കേരളം എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് അംഗന്‍ജ്യോതി.
കേരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളിലേക്കും ഊര്‍ജ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും കാര്‍ബണ്‍ തുലിത ഇടപെടലുകള്‍ സംഘടിപ്പിച്ചുകൊണ്ട് ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പാക്കാനുമാണ് അംഗന്ജ്യോതിയിലൂടെ ലക്ഷ്യമിടുന്നത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിന് റഹ്മാന് അധ്യക്ഷനായ പരിപാടിയില്‍ അസിസ്റ്റന്റ് സെക്രട്ടറി പ്രസന്നകുമാരി, നവകേരള കര്‍മ്മ പദ്ധതി റിസോഴ്സ്പേഴ്സണ്‍ റഷീദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഒ.കെ. രാമചന്ദ്രന്, എം. രമ, ബി.ഷാജിത, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ എം. നസീമ, വാര്‍ഡ് മെംബര്‍ പി.സി സുധ, എന്നിവര്‍ പങ്കെടുത്തു.