യുവ തലമുറ ഫാസ്റ്റ് ഫുഡ് സംസ്ക്കാരം ഉപേക്ഷിക്കണം: കെ. ബിനുമോൾ
1395378
Sunday, February 25, 2024 6:29 AM IST
മുണ്ടൂർ: ഫാസ്റ്റ് ഫുഡ് സംസ്ക്കാരം ഉപേക്ഷിക്കുന്നതാണ് യുവ തലമുറയുടെ ആരോഗ്യത്തിനും ആയുസിനും നല്ലതെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ പറഞ്ഞു. യുവ ക്ഷേത്ര കോളജും ജെ.എം. ട്രേഡിംഗ്് കമ്പനിയും സംയുക്തമായി യുവക്ഷേത്ര കോളജിൽ സംഘടിപ്പിച്ച മില്ലറ്റ് സെമിനാർ ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.
നാടൻ ഭക്ഷണ രീതികളായിരുന്നു പഴയ തലമുറയുടെ ആയുസിന്റെ രഹസ്യമെന്നും മില്ലറ്റ് ഭക്ഷണ രീതി സർക്കാർ തലത്തിൽ തന്നെ പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമം നടത്താൻ ശുപാർശ ചെയ്യുമെന്നും അവർ പറഞ്ഞു.
മുണ്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സി. ശിവദാസൻ അധ്യക്ഷനായി. ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഫാ. ലാലു ഓലിക്കൽ, മനോമോഹൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.ഡോ. കെ.വി. സുമിയ, ഡോ. ഫിറോസ് ഖാൻ എന്നിവർ ക്ലാസെടുത്തു.
ജോസ് ചാലയ്ക്കൽ സ്വാഗതവും വി.ജെ. പോൾ നന്ദിയും പറഞ്ഞു. തുടർന്ന് മില്ലറ്റ് ഉത്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായി.