ദളിത് പൗരാവകാശ കൂട്ടായ്മയുടെ പോലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്
Monday, February 26, 2024 1:20 AM IST
പാ​ല​ക്കാ​ട്: ആ​ദി​വാ​സിഭൂ​മി ത​ട്ടി​യെ​ടു​ക്കു​ന്ന ഭൂ​മാ​ഫി​യ​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന പോ​ലീ​സ് ന​യം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്് ദ​ളി​ത്, ആ​ദി​വാ​സി, സ്ത്രീ ​പൗ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ ഇന്നുരാ​വി​ലെ 11 ന് ​ഷോ​ള​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇന്നു രാ​വി​ലെ പ​ത്തി​ന് മൂ​ല​ഗം​ഗ​യി​ൽനി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​ചാ​ര​ണ​ജാ​ഥ 10.30ന് വ​രം​ഗം​പ​ടി​യി​ലെ​ത്തും.

അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സിഭൂ​മി അ​ന്യാ​ധീ​ന​പ്പെ​ട്ട കേ​സു​ക​ളി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത സ്ാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധസ​മ​ര​ത്തി​നു തു​ടക്കം കുറിക്കുന്നത്.

എസി, എ​സ്ടി കോ- ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​മാ​യാ​ണ്ടി, ദ​ളി​ത് ആ​ദി​വാ​സി, സ്ത്രീ ​പൗ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ എം. ​ഗീ​താ​ന​ന്ദ​ൻ, വി. ​ഭാ​ഗ്യ​രാ​ജ് പ​ങ്കെ​ടു​ത്തു.