യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷൻ
1416388
Sunday, April 14, 2024 6:14 AM IST
പാലക്കാട്: ടൗണ്‍ ഈസ്റ്റ് മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് കണ്‍വീനർമാരുടെ പ്രവർത്തനങ്ങളുടെ അവലോകന യോഗം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടത്തി.
കെപിസിസി സെക്രട്ടറിയും നിയോജക മണ്ഡലം നിരീക്ഷകനുമായ പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ എസ്.സേവിയർ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം.എം. ഹമീദ്, ഡിസിസി സെക്രട്ടറി സി.ബാലൻ, നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട് കണ്‍വീനർ സെയ്ദലവി പൂളക്കാട്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി. സതീഷ്, കിദർമുഹമ്മദ്, എച്ച്.മുബാറക്, അഷറഫ് പറക്കുന്നം, ഗിരീഷ്, സാജോ ജോണ്‍,എഫ് ബി ബഷീർ, അനുപമ പ്രശോഭ് അബ്ദുൾ സത്താർ തുടങ്ങിയവർ പ്രസംഗിച്ചു.