കു​ന്പി​ടി​യി​ൽ ഫ​ർ​ണിച്ച​ർ ശാ​ല​യി​ലെ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം
Tuesday, April 16, 2024 1:36 AM IST
ആ​ന​ക്ക​ര : കു​ന്പി​ടി​യി​ൽ മ​ര​മി​ല്ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​ർ​ണീ​ച്ച​ർ ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഏ​ഴുല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട്ടം.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30 നോ​ടെ​യാ​ണ് സം​ഭ​വം. കു​ന്പി​ടി ആ​ന​ക്ക​ര റോ​ഡ​രി​കി​ൽ പ​ന്നി​യൂ​ർ സ്രാ​ന്പി​ക്ക​ൽ ശി​വ​ശ​ങ്ക​ര​ൻ(​ബാ​ബു) വി​ന്‍റെ ഉ​ട​മ​സ്ഥ​യി​ലു​ള​ള ഫ​ർ​ണി​ച്ച​ർ ശാ​ല​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

സ​മീ​പ​ത്തെ മ​ര​മി​ല്ലി​ലേ​ക്കു തീ​പ​ട​രു​ന്ന​തി​നുമു​​ന്പ് ഫ​യ​ർഫോ​ഴ്സ് എ​ത്തി തീയ​ണ​ച്ചു. കു​ന്പി​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ലി​യു​ടെ​യാ​ണ് മ​ര​മി​ല്ല്.

അ​പ​ക​ടകാ​ര​ണം ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണെ​ന്നാ​ണ് പ്ര​ാഥ​മി​ക നി​ഗ​മം.
പു​ല​ർ​ച്ചെ ഫ​ർ​ണി​ച്ച​ർ ശാ​ല​യ്ക്കു സ​മീ​പ​ത്തുനി​ന്ന് പു​ക ഉ​യ​രു​ന്ന​തുക​ണ്ട് സ​മീ​പ​ത്തെ സ്വ​കാ​ര്യ ബാ​ങ്കി​ലെ സെ​ക്യൂ​രി​റ്റി​യാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രെ വി​വ​രം അ​റി​യി​ക്കു​ന്ന​ത്. പൊ​ന്നാ​നി, കു​ന്നം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സു​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ ​അണ​ച്ച​ത്.