കന്നിവോട്ടർമാരുടെയും ഇഎൽസി അംബാസഡർമാരുടെയും യോഗം
1417083
Thursday, April 18, 2024 1:48 AM IST
പാലക്കാട്: സ്വീപ്പിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. എസ്. ചിത്രയുടെ നേതൃത്വത്തിൽ ജില്ലയിലെ ഇലക്ടറൽ ലിറ്ററസി ക്ലബ് അംബാസഡർമാരുടെയും പുതിയ വോട്ടർമാരുടെയും യോഗം ചേർന്നു.
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബിന്റെ നേതൃത്വത്തിൽ തയാറാക്കിയ ‘ഓട്ട് നമ്മത്ത് ഉറിമെ’ മാഗസിൻ പ്രകാശനവും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് കളക്ടേഴ്സ് യംഗ് ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടിംഗ് രജിസ്ട്രേഷൻ നടത്തിയ അഗളി ഐഎച്ച്ആർഡി കോളജിലെ ആർ. ജയരാജിനെ ജില്ലാ കളക്ടർ അഭിനന്ദിച്ചു.
യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ ഒ.വി. ആൽഫ്രഡ്, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.