കാറുകളും ബൈക്കുകളും കത്തിനശിച്ചു
1417863
Sunday, April 21, 2024 6:29 AM IST
കോയമ്പത്തൂർ: കോയമ്പത്തൂർ ശരവണംപട്ടിയിൽ വർക്ക് ഷോപ്പിൽ മൂന്നു കാറുകളും രണ്ടു ബൈക്കുകളും കത്തിനശിച്ചു. കോയമ്പത്തൂർ ഗാൻഡിമ സ്വദേശിയായ തോമസ് വില്യത്തിന്റെ കാർ റിപ്പയർ വർക്ക് ഷോപ്പിൽ കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സംഭവം.
കോയമ്പത്തൂർ ഗണപതി ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. എന്നാൽ നിർത്തിയിട്ടിരുന്ന മൂന്നുകാറുകളും രണ്ടുബൈക്കുകളും കത്തിനശിച്ചു. പോലീസ് കേസെടുത്ത് തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരുന്നു.