യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം; മേൽപ്പാലത്തിൽ വിളക്കുകൾ തെളിഞ്ഞു
1417877
Sunday, April 21, 2024 6:29 AM IST
പാലക്കാട്: തെരുവു വിളക്കുകളില്ലാത്തതിനാൽ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ റോഡിലെ റെയിൽവേ മേൽപ്പാലത്തിൽ യാത്രക്കാർക്ക് അനുഭവപ്പെട്ട ദുരിതത്തിന് പരിഹാരം.
കഴിഞ്ഞ ദിവസം മുതൽ പാലത്തിൽ വിളക്കുകൾ തെളിഞ്ഞു. വെളിച്ചം ഇല്ലാത്തതിനാൽ പാലത്തിൽ സാമൂഹ്യ വിരുദ്ധരുടേയും മറ്റും ശല്യം വർധിച്ചിരുന്നു. വിളക്കുകൾ കേടുവന്നാൽ ഉടൻ നന്നാക്കണമെന്നും ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാർ പറയുന്നു.
കടകളിൽ ജോലി കഴിഞ്ഞു രാത്രി ഏഴിനു ശേഷം ബസ് കയറാൻ പോകുന്ന വനിതാ ജീവനക്കാരാണ് ഏറെയും ഇതുവഴി യാത്ര ചെയ്യുക. അവർക്കുനേരെയാണ് സാമൂഹ്യ വിരുദ്ധരുടെ ശല്യം പതിവായി ഉണ്ടാകുന്നത്. ലൈറ്റുകൾ വന്നതോടെ ആശ്വാസത്തിലാണ് വനിതകളടങ്ങുന്ന യാത്രക്കാർ.