പോണ്ടിച്ചേരി മദ്യവുമായി മധ്യവയസ്ക പിടിയിൽ
1417987
Monday, April 22, 2024 1:24 AM IST
കുഴൽമന്ദം: കോട്ടായി പുളിനെല്ലിയിൽ മദ്യവില്പന നടത്തുന്നതിനിടെ മധ്യവയസ്ക അറസ്റ്റിൽ. മൂത്തൻപറന്പ് പാർവതി (48) യെയാണ് കുഴൽമന്ദം എക്സൈസ് റേഞ്ച് പാർട്ടി പിടികൂടിയത്. കൂട്ടുപ്രതിയായ ഭർത്താവ് ശിവദാസ് ഒളിവിലാണ്. ഇവരുടെ വീട്ടിൽ വില്പനക്കായി സൂക്ഷിച്ച 6 ലിറ്റർ പോണ്ടിച്ചേരി മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. റോബർട്ടിന്റെ നിർദേശാനുസരണം കോട്ടായി പെരിങ്ങോട്ടുകുറിശി മേഖലയിൽ പരിശോധന കർശനമാക്കിയിരുന്നു.
റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.ബി. പ്രസാദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി. സന്തോഷ് കുമാർ, എസ്. മൻസൂർ അലി, പ്രിവന്റീവ് ഓഫീസർ എം. മനോജ്, സിഇഒ പി. റംലത്ത് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ഒളിവിലായ പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. ഇലക്ഷൻ സ്പെഷൽ ഡ്രൈവിൽ കുഴൽമന്ദം എക്സൈസ് റേഞ്ച് നടത്തിയ മറ്റൊരു പരിശോധനയിൽ 25 ലിറ്റർ വാഷും, ചാരായവും പിടിച്ചെടുത്തിരുന്നു.