ലഹരി ഉത്പന്ന വില്പനയ്ക്കെതിരേ നെല്ലിയാമ്പതിയിൽ കോട്പ ഇൻസ്പെക്്ഷൻ
1425080
Sunday, May 26, 2024 7:38 AM IST
നെല്ലിയാമ്പതി : നെല്ലിയാമ്പതി മേഖലയിൽ കോട്പ നിയമ പ്രകാരം കടകളിലും മറ്റു പൊതു സ്ഥാപനങ്ങളിലും പുകവലി പാടില്ല, പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ നിർബന്ധമായും പാലിക്കേണ്ട രീതികൾ, പ്രദർശിപ്പിക്കേണ്ട സൈൻ ബോർഡുകൾ വെച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധന നടത്തി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ആർ. വിദ്യയുടെ പ്രത്യേക നിർദേശ പ്രകാരമാണ് കഴിഞ്ഞ ദിവസങ്ങളിൽ നെല്ലിയാമ്പതിയിൽ പരിശോധന നടത്തിയത്.
ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യം ജോയ്സൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി.അഫ്സൽ, സൈനു സണ്ണി, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ശുദിന സുരേന്ദ്രൻ എന്നിവർ അടങ്ങുന്ന സംഘമാണ് നെല്ലിയാമ്പതിയിൽ പുലയംപാറ, കൈകാട്ടി എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും മുന്നറിയിപ്പ് ബോർഡുകൾ വയ്ക്കാത്ത കടകളിൽ നിന്നും 400 രൂപ പിഴ ഈടാക്കുകയും ചെയ്തു. കൂടാതെ എല്ലാ മാസവും കടകൾ, റിസോർട്ടുകൾ, മറ്റു പൊതു സ്ഥാപനങ്ങളിൽ കോട്പ പരിശോധന തുടർന്നും ഉണ്ടാകുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ആരോഗ്യം ജോയ്സൺ പറഞ്ഞു.