റോഡുപണി പാതിവഴിയിൽ നിർത്തി; വാഹനയാത്രികർ ദുരിതത്തിൽ
1425224
Monday, May 27, 2024 1:17 AM IST
മലമ്പുഴ: റേഷൻകട, പൗൾട്രി ഫാം, ജലസേചന വകുപ്പ് ഓഫീസ്, മൃഗാശുപത്രി, കുടുംബാരോഗ്യ കേന്ദ്രം, നഴ്സിംഗ് സ്കൂൾ, പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡിന്റെ പാതിവഴി നിർത്തിയതിൽ ദുരിതം.
റോഡിനിരുവശവും ചാലുകോരി മെറ്റൽ ഇട്ടിരിക്കുകയാണ്. മഴ പെയ്തതോടെ മണ്ണ് ചെളിയായി മാറി ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നതു സ്ഥിരം കാഴ്ചയാണെന്നു നാട്ടുകാർ പറയുന്നു.
റോഡ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് ഏറെ വർഷങ്ങൾ കടന്നുപോയിരുന്നു. പരാതികൾക്കും പ്രതിഷേധങ്ങൾക്കും മാധ്യമ വാർത്തകൾക്കുമൊടുവിലാണ് റോഡുപണി ആരംഭിച്ചത്. കുടിശികയുള്ളതിനാൽ കരാറുകാർക്കു സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഇതുമൂലമാണ് പണി നിർത്തിയതെന്നുമാണ് സൂചനകൾ.