മുതലമട പഞ്ചായത്തിൽ ഇഎസ്എ മാപ്പ് നവീകരണയോഗം
1425450
Tuesday, May 28, 2024 1:49 AM IST
മുതലമട: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും മുതലമട വില്ലേജ് ഒന്നിൽ ഉൾപ്പെട്ട ഇഎസ്എ മാർക്ക് ചെയ്ത് നൽകിയ മാപ്പിൽ കൃഷി സ്ഥലങ്ങളും കുടിയിരിപ്പുകളും കർഷകരുടെ സാന്നിധ്യത്തിൽ ഭൂപടത്തിൽനിന്നും ഒഴിവാക്കി വരച്ചു തിട്ടപ്പെടുത്തി. തയാറാക്കിയ ഭൂപടം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചു നൽകുന്നതിനും തീരുമാനിച്ചു. ഇന്നലെ രാവിലെ മുതലമട ഗ്രാമപഞ്ചായത്ത് ഹാളിലാണ് ഇഎസ്എ ഭൂപടനവീകരണ യോഗം ചേർന്നത്.
മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്പനാദേവി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രസംഗിച്ചു. മുതലമട വില്ലേജ് ഒന്ന് വില്ലേജ് ഓഫീസർ വിശദീകരണം നൽകിയ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി എം. പ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി. പ്രദീപ്കുമാർ പ്രഞ്ചായത്തംഗങ്ങളായ സതീഷ് , അബ്ദുൾ റഹ്്മാൻ, മണികണ്ഠൻ, വിനേഷ്, രതീഷ്കുമാർ, മലയോര കർഷകർ, കർഷക സംഘടനാ പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.