വിദ്യാർഥികൾ തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കണം: ഋഷിരാജ് സിംഗ്
1431030
Sunday, June 23, 2024 6:12 AM IST
മണ്ണാര്‍ക്കാട്: ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർഥികൾ തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുത്തു മുന്നേറണം എന്ന് റിട്ട.ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു.
മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന വിവിധ പരീക്ഷകളിൽ ഉന്നതവിജയികളായവരെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികൾക്കു സ്വന്തം അഭിരുചി തിരിച്ചറിഞ്ഞ് മുന്നേറാനുള്ള സാഹചര്യം രക്ഷിതാക്കളും അധ്യാപകരും ഒരുക്കണം. മാര്‍ക്ക് കുറഞ്ഞതിനു കുട്ടികളില്‍ മാനസിക സമ്മര്‍ദവും ചെലുത്തരുത്.
ലോകം വിജയികളുടെ മാത്രമല്ല, പരാജയപ്പെട്ടവരുടേതുമാണ്. തെരഞ്ഞെടുക്കാന്‍ അനവധി കോഴ്സുകളാണ് കുട്ടികള്‍ക്ക് മുന്പിലുള്ളത്. മൊബൈല്‍ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്നും ലഹരിയുടെ ചുറ്റുവലയങ്ങളില് പെടാതെ നോക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്ക് പ്രസിഡന്റ് പി.എന്‍. മോഹനന് അധ്യക്ഷനായി.
സെക്രട്ടറി എസ്. അജയകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എം.പുരുഷോത്തമന്, സിപിഎം ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണന്, എം. ഉണ്ണീന്‍, റഷീദ് ബാബു, ബാങ്ക് ഭരണസമിതി അംഗങ്ങള്‍ പ്രസംഗിച്ചു.