കയറാടി യൂണിറ്റിൽ നിർമിച്ച വീട് വെഞ്ചരിച്ചു
1436210
Monday, July 15, 2024 1:47 AM IST
കയറാടി: രൂപത സുവർണ ജൂബിലിയുടെയും സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ പാലക്കാട് കേന്ദ്രകമ്മിറ്റി റൂബി ജൂബിലിയുടെയും സ്മരണയ്ക്കായി നിർമിച്ച രണ്ടാമത്തെ വീടിന്റെ വെഞ്ചരിപ്പ് കയറാടി വിശുദ്ധ മദർ തെരേസ യൂണിറ്റിൽ വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന വികാരി ഫാ. റെജി പെരുമ്പിള്ളിൽ നിർവഹിച്ചു.
വികാരി ഫാ. ജോസ്പ്രകാശ് തൂണിക്കാവിൽ, ഷംഷാബാദ് രൂപത വികാരി ജനറാൾ റവ.ഡോ. അബ്രാഹം പാലത്തിങ്കൽ, രൂപത സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജെയിംസ് പടമാടൻ, വടക്കഞ്ചേരി ഏരിയ കമ്മിറ്റി പ്രസിഡന്റ് ബിജു പുലിക്കുന്നേൽ, കോൺഫറൻസ് പ്രസിഡന്റ് അഗസ്റ്റിൻ കാക്കനാട്ട്, വിവിധ കോൺഫറൻസുകളിലെ മറ്റു ഭാരവാഹികൾ, കൈക്കാരന്മാർ, സിസ്റ്റേഴസ്, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.