സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക് സമന്വയസമിതി യോഗം
1436212
Monday, July 15, 2024 1:47 AM IST
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്കിന്റെ എട്ടാമത് സമന്വയ സമിതി യോഗം ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) ഡോ.എം.സി. റെജിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജന്‍ഡര്‍ റിസോഴ്സ് സെന്ററിന് കീഴിലുള്ള ലൈബ്രറി വിപുലീകരിക്കുന്നതിനു തീരുമാനിച്ചു.
യോഗത്തില്‍ സ്നേഹിതയുമായി സംയോജിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പ്രതിനിധികളും പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന് കോ- ഓർഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വനിതാശിശുവികസന വകുപ്പ് ജൂണിയര്‍ സൂപ്രണ്ട് പി. രതി, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എം. ഷമീന, ചൈല്‍ഡ് ഹെല്പ്ലൈന് പ്രതിനിധി അനസ് മുഹമ്മദ്, ഹോം മാനേജര്‍ കുമാരി സ്വാതി, മേരി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍(ജന്‍ഡര്‍) എസ്. ഗ്രീഷ്മ എന്നിവർ പങ്കെടുത്തു.