അർബൻ ബാങ്ക് വിജയോത്സവം
1436214
Monday, July 15, 2024 1:47 AM IST
ഒറ്റപ്പാലം: അർബൻ ബാങ്ക് സംഘടിപ്പിച്ച വിജയോത്സവവും 12 കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ. പ്രേംകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ബാങ്ക് ചെയർമാൻ യു. രാജഗോപാൽ, ഡോ.എം. രാമനുണ്ണി, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ. സുരേഷ്, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗംഗാധരൻ, അനങ്ങനടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ചന്ദ്രൻ, ബാങ്ക് മുൻ ചെയർമാൻ പ്രഫ.എ. ശിവരാമൻ, ലക്ഷമി നാരായണ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ. രാമകൃഷണൻ ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ അഡ്വ.കെ. സുജിത്കുമാർ, ബാങ്ക് ജനറൽ മാനേജർ ഇൻ ചാർജ് സി.എസ്. ബിന്ദു എന്നിവർ പ്രസംഗിച്ചു.
നർത്തകനായ പി. അശ്വജിത്തിനെയും, ഇലക്ട്രിക് പോസ്റ്റ് പൊട്ടി വീണത് സമയോചിത ഇടപെടലിലൂടെ ശ്രദ്ധയിൽപെടുത്തി വൻദുരന്തം ഒഴിവാക്കിയ എ.യു. ഋതിക്കിനെയും അനുമോദിച്ചു.