സംസ്ഥാനപാതയിൽ മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു
1436504
Tuesday, July 16, 2024 1:23 AM IST
നെന്മാറ: മംഗലം- ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ 9.30 ഓടെയാണ് കനത്ത മഴയിലും കാറ്റിലും പാതയോരത്തെ വളപ്പിലെ മരം റോഡിലേക്ക് മറിഞ്ഞുവീണത്.
നെന്മാറ എൻഎസ്എസ് കോളജിന് സമീപം ഗോമതി എസ്റ്റേറ്റ് വളവിന് സമീപമാണ് ഗതാഗത തടസം ഉണ്ടായത്. ഇതോടെ ഒരു മണിക്കൂർ ഗതാഗതം മുടങ്ങി. ചെറുവാഹനങ്ങൾ തൊട്ടടുത്ത പഴയപാതയിലൂടെ കടന്നുപോയെങ്കിലും ബസുകളും, ലോറികളും നിർത്തിയിടേണ്ടി വന്നു. ഇതോടെ വിദ്യാർഥികളും ജീവനക്കാരും ഉൾപ്പെടെ നിരവധിപേർ വഴിയിൽ കുടുങ്ങി.
ആലത്തൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തി മരം പൂർണമായും മുറിച്ചുമാറ്റി 10.30 നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.