മരം കടപുഴകി വാഹനങ്ങൾക്കു മുകളിലേക്കു വീണു
1436505
Tuesday, July 16, 2024 1:23 AM IST
ആലത്തൂർ: മരം കടപുഴകി റോഡിലൂടെ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് വീണു. ഇന്നലെ ഉച്ചക്ക് രണ്ടോടെ ആലത്തൂർ മെയിൻ റോഡിൽ ബാങ്ക് റോഡ് ഭാഗത്താണ് റോഡരികിൽ നിന്നിരുന്ന മരം കടപുഴകി റോഡിന് കുറുകെ വീണത്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളുകൾക്ക് പരിക്കില്ല. സമീപത്തെ ഇലക്ട്രിക് ലൈനിലേക്ക് മരം വീണെങ്കിലും ആർക്കും അപകടമില്ല. ഫയർഫോഴ്സ് എത്തി മരം മുറിച്ചുനീക്കി.