അമൃതം മലയാളം പഠനപദ്ധതി സർട്ടിഫിക്കറ്റ് വിതരണം
1436622
Wednesday, July 17, 2024 12:56 AM IST
കോയമ്പത്തൂർ : വേൾഡ് മലയാളി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന അമൃതം മലയാളം പഠന പദ്ധതിയുടെ രണ്ടാം ബാച്ചിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
എട്ടുമാസത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്ക് തമിഴ് കവിയും വിവർത്തകനും കാലച്ചുവട് തമിഴ് മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്ററുമായ എൻ.സുകുമാർ സർട്ടിഫിക്കറ്റുകൾ നൽകി.
യോഗത്തിൽ ഹിന്ദു മെട്രോ പ്ലസ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജഷി മുഖ്യാതിഥിയായി. കേരള ക്ലബിൽ നടന്ന ചടങ്ങിൽ വിദ്യാർഥികൾ തങ്ങളുടെ പഠന കാലത്തെ അനുഭവങ്ങൾ പങ്കു വെച്ചു. ഡബ്ല്യുഎംസി ചെയർമാൻ ഡോ.സി. രാധാകൃഷ്ണൻ, പ്രസിഡന്റ് ഡോ.ആർ. രാജേഷ് കുമാർ, സെക്രട്ടറി വിജയൻ ചെറുവശേരി, ട്രഷറർ വേണുഗോപൻ, വനിതാവിഭാഗം പ്രതിനിധികളായ ഡോ. ജയന്തി പ്രദീപ്, ഡോ.വത്സല വാരിയർ, വൈസ് പ്രസിഡന്റ് പത്മകുമാർ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.