വടക്കഞ്ചേരി ടൗണിലെ വെള്ളക്കെട്ട്; ഏകോപനസമിതി നിവേദനം നൽകി
1436624
Wednesday, July 17, 2024 12:56 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലെ റോഡുകളിലും കെട്ടിടങ്ങൾക്കിടയിലുമുള്ള വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. കിഴക്കഞ്ചേരി റോഡിൽ ഉൾപ്പെടെ മഴപെയ്താൽ കടകളിൽ വെള്ളം കയറി വലിയ നാശനഷ്ടം ഉണ്ടാകുന്ന സ്ഥിതിയുണ്ട്.
ബസ് സ്റ്റാൻഡിലെ അശാസ്ത്രീയമായ അഴുക്കുചാൽ നിർമാണം മൂലം മലിനജലം ഷോപ്പിംഗ് കോംപ്ലക്സുകൾക്കിടയിലൂടെ വന്ന് മെയിൻ റോഡിൽ പരന്നൊഴുകുകയാണ്. കക്കൂസ് മാലിന്യം ഉൾപ്പെടെ കലരുന്ന മലിനജലം കടകൾക്ക് മുന്നിലൂടെ ഒഴുക്കിവിടുന്നത് അനുവദിക്കാനാകില്ല. ആവശ്യങ്ങളിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് കെ.എം. ജലീൽ, ജനറൽ സെക്രട്ടറി എം.ഡി. സിജു, ട്രഷറർ സി.എസ്. സിദ്ധിക് എന്നിവർ അറിയിച്ചു.