വാണിയംപാറയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു
1436629
Wednesday, July 17, 2024 12:56 AM IST
വടക്കഞ്ചേരി: വാണിയംപാറ നീലിപ്പാറയിൽ സലീമിന്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാഴ്ന്നു. കിണറിന്റെ കൈവരികൾ ഉൾപ്പെടെ ഇടിഞ്ഞ് ഉള്ളിലേക്ക് പോവുകയായിരുന്നു. 30 വർഷത്തോളം പഴക്കമുള്ള കിണറാണ്.
ദേശീയപാത വാണിയംപാറ മേലേ ചുങ്കത്ത് വെള്ളംകയറിയ വീടുകളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിച്ചു. മേരിഗിരിയിൽ സിൽവിയുടെ പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണു. ആളപായമില്ല. കണ്ണമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ കെട്ടിടത്തിനു മുകളിൽ മരം വീണു.