വടക്കഞ്ചേരിയിൽ ബസ് സ്റ്റാൻഡ് വഴിയടച്ച് കെട്ടിടനിർമാണ സാമഗ്രികൾ
1436856
Thursday, July 18, 2024 1:37 AM IST
വടക്കഞ്ചേരി: ബസുകൾ സ്റ്റാൻഡിലേക്കു കടക്കുന്ന പൊതുവെ വീതിയില്ലാത്ത പ്രവേശനഭാഗത്തു കെട്ടിടനിർമാണത്തിനുള്ള മെറ്റലുംമറ്റും കൂട്ടിയിട്ട് ബസുകൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
പഞ്ചായത്തുവക വായനശാലയുടെ കെട്ടിടനിർമാണത്തിന് ഇറക്കിയ മെറ്റലും മണലുമാണ് ഇവിടെ കൂടിക്കിടക്കുന്നത്. എന്നാൽ കെട്ടിടനിർമാണം നടക്കുന്നുമില്ല.
കെട്ടിടത്തിന്റെ പില്ലറുകൾക്കായി കുഴിച്ച കുഴികളും വശങ്ങളും അപകടഭീഷണിയിലാണ്. കെട്ടിടംപണി നടത്തുന്നില്ലെങ്കിൽ ബസുകൾക്കു കടന്നുപോകാനുള്ള വഴിയൊരുക്കണമെന്നാണ് ആവശ്യം.